മുടപുരത്ത് പ്രതിഷ്ഠാ സമർപ്പണ മഹാസമ്മേളനവും നവീകരിച്ച ഗുരുക്ഷേത്ര സമർപ്പണവും

മുടപുരം: എസ്.എൻ.ഡി.പി.യോഗം മുടപുരം ശാഖാ മന്ദിരത്തിൽ നടന്ന ഗുരുദേവ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ചേർന്ന പ്രതിഷ്ഠാ സമർപ്പണ മഹാസമ്മേളനവും നവീകരിച്ച ഗുരുക്ഷേത്ര സമർപ്പണവും സ്വാമി വിദ്യാനന്ദ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി.കെ.ഉദയഭാനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്‌ഘാടനം ചെയ്തു.ഡോ.ബി.സീരപാണി ഗുരുസന്ദേശ പ്രഭാഷണം നടത്തി.അജി.എസ്.ആർ.എം.,ശ്രീകുമാർ പെരുങ്ങുഴി,തെങ്ങുംവിള ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.സഹദേവൻ, പ്രദീപ് സഭ വിള , ഡി.വിപിൻരാജ്,അഴൂർ ബിജു,സി.കൃത്തിദാസ്,സജി വക്കം,ഡി.ചിത്രാംഗദൻ,രമണി ടീച്ചർ വക്കം,ശാഖാ സെക്രട്ടറി പി.നകുലൻ,വൈസ് പ്രസിഡന്റ് എം.പ്രസന്നൻ എന്നിവർ സംസാരിച്ചു.മുടപുരം ശാഖയിൽ നിന്നും യൂണിയൻ കൗൺസിലർ ആയി തെരെഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണൻ ഗോപിക,മുൻ ശാഖാ ഭാരവാഹികളായ കെ.ധരണീന്ദ്രൻ,സദാശിവൻ,സൗമദേവൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.