എസ്.എൻ.ഡി.പി ശിവകൃഷ്ണപുരം ശാഖ വിശേഷാൽ വാർഷികം

അഴൂർ : എസ്.എൻ.ഡി.പി യോഗം ശിവകൃഷ്ണപുരം ശാഖയുടെ വിശേഷാൽ വാർഷിക പൊതുയോഗം ശിവകൃഷ്ണ ക്ഷേത്ര സദ്യാലയത്തിൽ ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്‌ഘാടനം ചെയ്തു.ശാഖാ രക്ഷാധികാരി എസ് .സിൻകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എസ്.എൻ.ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഗുരുധർമ്മ പ്രഭാഷണം നടത്തി . യൂണിയൻ പ്രതിനിധി വി.എസ്.റജി ,ശാഖാ സെക്രട്ടറി കെ.ആർ.ദിലീപ് , ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ,യോഗം ഡയറക്ടർ ഡി .വിപിൻരാജ്,യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി എസ്.കുഞ്ഞുമോൻ (പ്രസിഡന്റ്),ആർ.രാധാകൃഷ്ണൻ(വൈസ് പ്രസിഡന്റ്),കെ.ആർ.ദിലീപ്(സെക്രട്ടറി),വി.എസ്.റജി(യൂണിയൻ പ്രതിനിധി)എന്നിവരെയും
വനിതാ സംഘം ഭാരവാഹികളായി പി.വി.ശാന്ത(പ്രസിഡന്റ്)എൽ.ഉഷാകുമാരി(സെക്രട്ടറി)എന്നിവരെയും തെരെഞ്ഞെടുത്തു.