സംവിധായകൻ കരൺ ജോഹറിനെ സോഷ്യൽ മീഡിയയിൽ ജനം ട്രോൾ ചൂടിൽ  നിർത്തി പൊരിക്കുന്നു

കഴിഞ്ഞ ദിവസം റിലീസ് ആയ കേസരി എന്ന ചരിത്ര  സിനിമയുടെ പകുതി ദിവസത്തെ ടിക്കറ്റ് കളക്ഷൻ ഷാരുഖ് ഖാന്റെ കഴിഞ്ഞ സിനിമയുടെ മൊത്തം കളക്ഷനെക്കാൾ കൂടുതൽ വരുമെന്ന ഒരു ട്വിറ്റെർ കുറിപ്പിന് ലൈക് അടിച്ച ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനെ സോഷ്യൽ മീഡിയ ട്രോൾ കൊണ്ട് മൂടി തകർത്തു തള്ളിയിട്ട് പൊങ്കാല വർഷത്തിൽ കുളിപ്പിച്ചു കിടത്തി . # shameonkaranjohar ടാഗിലൂടെ ആളുകൾ പൊങ്കാല മഴ വർഷിക്കുകയായിരുന്നു.
തുടർന്ന് തന്റെ ട്വിറ്റെർ അക്കൗണ്ടിന് സാങ്കേതിക കുഴപ്പം പറ്റിയെന്ന് പറഞ്ഞു തടിതപ്പാൻ നോക്കിയത് ഇന്ന് വലിയ വാർത്തയായി വന്നിട്ടുണ്ട് . കരൺ തനിക്ക് കുടുംബാംഗം എന്നാണ് സാക്ഷാൽ SRK പ്രതികരിച്ചത് .
നോക്കണേ ഒരു പോസ്റ്റിന്റെ ലൈക് ആണ് ഇത്രയും വിവാദം കൊണ്ടുവന്നിരിക്കുന്നത് . അപ്പോൾ പ്രമുഖർ ജോക്കർമാരെപ്പോലെ എന്തെങ്കിലും  വിവാദങ്ങൾ പോസ്റ്റ് ചെയ്താലുള്ള അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ .