സൈനികന്റെ മരണം, അന്വേഷണം വേണമെന്ന് ബന്ധുക്കൾ

പാങ്ങോട് :സൈനികൻ സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഉന്നതാധികാരികൾക്ക് പരാതി നൽകി. ഭരതന്നൂർ തൃക്കോവിൽവട്ടം ഗിരിജാഭവനിൽ വിശാഖ് കുമാർ(24)ന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഇയാളുടെ സഹോദരനും സൈനികനുമായ അഭിലാഷ് കുമാർ പരാതി നൽകിയിരിക്കുന്നത്.19ന് രാത്രിയിൽ വിശാഖ് കുമാർ ഗുജറാത്തിലെ ജാംനഗറിൽ ജോലി സ്ഥലത്തു  സ്വന്തം തോക്കുപയോഗിച്ചു വെടിവച്ചു മരിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷം  ജോലി സ്ഥലത്തേക്ക് പോയ വിശാഖിനെ ആരോ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും മാനഹാനി സംഭവിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും  മുഖ്യമന്ത്രി, ഐജി, എസ്‌പി എന്നിവർക്കു നൽകിയ പരാതിയിൽ പറയുന്നു.