ശ്രീപാദം സരസ്വതി വിദ്യാനികേതന്റെ 16-ാം വാർഷികാഘോഷം

ആറ്റിങ്ങൽ : ശ്രീപാദം സരസ്വതി വിദ്യാനികേതന്റെ 16-ാം വാർഷികാഘോഷം നടന്നു. ദ്വാരകാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കവി രാധാകൃഷണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും വിവിധ കലാമൽസരങ്ങളിൽ വിജയിച്ചവർക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. സ്കൂൾ പ്രിൻസിപ്പാൾ കെ.പി സുമംഗല അധ്യക്ഷയായി. സെക്രട്ടറി പി.എസ്.മനോജ് കുമാർ, ഗോപകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.