വിദ്യാർത്ഥി   ചികിത്സാ സഹായം തേടുന്നു

തിരുവനന്തപുരം: ക്യാൻസർ ബാധിച്ച എൻജിനിയറിങ‌് വിദ്യാർത്ഥി  ചികിത്സാ സഹായം തേടുന്നു. പൂന്തുറ മാണിക്യവിളാകം ടിസി 47/144ല്‍ വാടകയ‌്ക്ക് താമസിക്കുന്ന സെയ്യദ്-മുബീനാ  ദമ്പതികളുടെ മകനായ മുനീഫാ(23)ണ് ചികിത്സാ സഹായം തേടുന്നത്. പടിഞ്ഞാറേകോട്ട റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് കോളേജില്‍ സിവില്‍ എന്‍ജിനിയറിങ്  മൂന്നാം വര്‍ഷ വിദ്യാർഥിയാണ്.  നെഞ്ചിന്റെ വലതു വശത്താണ‌് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയത്. മൂന്നാം സ്റ്റേജില്‍ വന്‍ ചികിത്സാ ചെലവാണ് ആവശ്യമായി വരുന്നത്. മാസത്തിൽ രണ്ടുതവണ ഇന്‍ജക്ഷന്‍ എടുക്കണം. ഒരു ഇന്‍ജക്ഷന്റെ  മരുന്നിന് ഒരുലക്ഷം രൂപയോളം വില വരും. നാലുവര്‍ഷത്തോളം മകന്റെ ചികിത്സയ‌്ക്കായി ഉള്ളതെല്ലാം വിറ്റ‌് ചെലവഴിച്ച ഈ കുടുംബത്തിന്  തുക താങ്ങാവുന്നതിനപ്പുറമാണ്.  നാട്ടുകാര്‍ മുനീഫിന്റെ ചികിത്സയ‌്ക്കായി സഹായ സമിതി രൂപീകരിച്ച‌ു.  മുനീഫിന്റെ മാതാവിന്റെ പേരില്‍ അമ്പലത്തറ ഇന്ത്യന്‍ ബാങ്കില്‍  അക്കൗണ്ടും തുറന്നിട്ടുണ്ട‌്. സുമനസുകളുടെ സഹായമാണ‌് ഇനി ആവശ്യം. മുബീനാ ബീവി, അക്കൗണ്ട് നമ്പര്‍: 6732860891,  ഇന്ത്യന്‍ ബാങ്ക്‌,  അമ്പലത്തറ ബ്രാഞ്ച് ഐഎഫ‌്എസ‌്സി കോഡ്: IDIB000A073