പ്ലസ് വൺ വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കടയ്ക്കൽ: പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കുറ്റിക്കാട് സി പി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥി ആൽത്തറമൂട് മണികണ്ഠൻചിറ എസ് ആർ ഭവനിൽ ശക്തിപ്രസാദിന്റെ മകൻ അനന്തു പ്രസാദാ (16)ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പുറത്തു പോയിരുന്ന അമ്മയും സഹോദരനും വൈകിട്ട‌് മടങ്ങി എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അമ്മ: ബിന്ദു, സഹോദരൻ: അഖിൽ പ്രസാദ്