സൂര്യതാപമേറ്റ് പൊതുമരാമത്ത് ജീവനക്കാരന് പരിക്ക്

തൊളിക്കോട് :പൊതുമരാമത്ത് ജീവനക്കാരന് ജോലിക്കിടെ സൂര്യാതപത്തെ തുടർന്നു പരുക്കേറ്റു. കെട്ടിട വിഭാഗം സെക്‌ഷൻ ഓഫിസിലെ ഓവർസീയർ നെയ്യാർഡാം പാറ്റേക്കോണം കാവുവിള പുത്തൻവീട്ടിൽ ടി.വിജയകുമാറി(49)നാണ് ഇടത് ചെവിയുടെ പിൻഭാഗത്ത് പൊള്ളലേറ്റത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തൊളിക്കോട് വില്ലേജിന്റെ പരിധിയിൽ ഉൾപ്പെട്ട പോളിങ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ എസ്റ്റിമേറ്റ് എടുക്കാൻ പോയിരുന്നു. ഓവർസീയർ സലിൻ കുമാറും ഒപ്പമുണ്ടായിരുന്നു.   ബൈക്കിൽ പിന്നിലെ യാത്രക്കാരനായിരുന്ന വിജയകുമാർ തൊപ്പി ധരിച്ചിരുന്നു. ഉച്ചക്ക് 1.30 ന് ‌തിരികെ മടങ്ങി. വൈകിട്ട് കുളിക്കുന്നതിനിടെ ചെവിയിൽ വേദന അനുഭവപ്പെട്ടതോടെ ശ്രദ്ധിച്ചു. രാവിലെ ആര്യനാട് ആശുപത്രിയിൽ ചികിത്സ തേടി.