
2018 സ്വയംവര ഫെസ്റ്റിന്റെ നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണം നടന്നു. സ്വയംവര സിൽക്സിന്റെ കൊട്ടാരക്കര ഷോറൂമിൽ വെച്ചാണ് സമ്മാനങ്ങൾ നൽകിയത്. 2018ൽസ്വയംവര സിൽക്സിന്റെ ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായാണ് സ്വയംവര ഫെസ്റ്റ് സംഘടിപ്പിച്ചത്.
വളരെ വ്യത്യസ്തമായ സമ്മാനങ്ങളാണ് സ്വയംവര സിൽക്സ് ഉപഭോക്താക്കൾക്ക് നൽകിയത്. റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉൾപ്പെടെ വിലയേറിയ സമ്മാനവിതരണം കാണാൻ ഷോറൂമിൽ ജീവനക്കാർക്കൊപ്പം പർച്ചേസിന് എത്തിയവരും ഒത്തുകൂടി. സ്വയംവര സിൽക്സിന്റെ ആറ്റിങ്ങൽ, വർക്കല, കൊട്ടാരക്കര ഷോറൂമുകളിലായാണ് സ്വയംവര ഫെസ്റ്റ് 2018 സംഘടിപ്പിച്ചത്. സ്കൂട്ടറും ടിവിയും എല്ലാം ഏറ്റുവാങ്ങി നറുക്കെടുപ്പിൽ വിജയിച്ചവർ സന്തോഷം പങ്കിട്ടു. വരുംവർഷങ്ങളിലും സ്വയംവര സിൽക്സിന്റെ വ്യത്യസ്തമായ ആഘോഷ പരിപാടികൾ എന്തൊക്കെയാണെന്ന് ആകാംഷയോടെയാണ് ഉപഭോക്താക്കൾ കാത്തിരിക്കുന്നത്.