സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് ഊഷ്മളമായ യാത്രയയപ്പ്

നെടുമങ്ങാട് : കെ.എസ്.ടി.എ നെടുമങ്ങാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് ഊഷ്മളമായ യാത്രയയപ്പ് സംഘടിപ്പിച്ചു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.പി. സന്തോഷ് കുമാർ മുഖ്യാതിഥിയായി. യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും അദ്ധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും സി.പി.എ നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ നിർവഹിച്ചു. കെ.എസ്.ടി.എ ഉപജില്ല പ്രസിഡന്റ് ജി.എൽ. അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ഉപജില്ലാ സെക്രട്ടറി എസ്. സജയകുമാർ സ്വഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. ബിജു, എസ്.എൽ. ശശികല, ജില്ലാ എക്സിക്യൂട്ടീവ് കെ. സനൽകുമാർ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി വി.എ. സിന്ധു നന്ദി പറഞ്ഞു.