Search
Close this search box.

ചൂടല്ലേ.. ജനൽ തുറന്ന് കിടന്നു, വീട്ടമ്മയുടെയും മകളുടെയും സ്വർണം മോഷണം പോയി

eiSRFF361516

വിളവൂർക്കൽ: വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെയും മകളുടെയും 12 പവൻ ആഭരണങ്ങൾ കവർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന്റെ വാതിൽ തുറന്ന് മോഷണം നടത്തിയത്.

വിളവൂർക്കൽ പിടാരം ചൈത്രത്തിൽ ശ്രീകാന്തിന്റെ വീട്ടിലാണ് കവർച്ച. ശ്രീകാന്തിന്റെ ഭാര്യ ജിജോയുടെയും മകളുടെയും കഴുത്തിലും കാലിലും കിടന്ന 12 പവന്റെ ആഭരണങ്ങളാണ് കാണാതായത്.
കടുത്ത ചൂട് കാരണം വീടിന്റെ മുൻവശത്തെ ജനാലകൾ തുറന്നിട്ടിരുന്നു. ജനാലയിലൂടെ കൈകടത്തി മുൻവാതിൽ തുറന്നാകാം മോഷ്ടാവ് അകത്തുകടന്നതെന്നു സംശയിക്കുന്നു. മലയിൻകീഴ്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!