ആയിരങ്ങളെത്തി പൊങ്കാലയർപ്പിച്ചു, തെങ്ങുംവിള ദേവി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ നിമിഷങ്ങൾ

മുടപുരം: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തെങ്ങുംവിള ദേവിക്ക് പൊങ്കാലയർപ്പിക്കുവാൻ ആയിരങ്ങൾ ക്ഷേത്രമുറ്റത്തെത്തി. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിലാണ് ഇത്തവണ പൊങ്കാല സമർപ്പണം നടന്നത്. പണ്ടാര അടുപ്പിൽ ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി ദീപം പകർന്നു.ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് പ്രധാന വഴിപാടായി ഗരുഡൻ തൂക്കവും കുത്തിയോട്ടവും നടക്കും. നാളെ രാവിലെ 4.30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും ആരംഭിക്കും. 8.30ന് എഴുന്നള്ളത്ത്, ഉച്ചക്ക് 1ന് ഗരുഡൻ തൂക്കം, കുത്തിയോട്ടം, വൈകിട്ട് 4ന് ശിങ്കാരിമേളം, 7ന് മാജിക് ഷോ, രാത്രി 9.30ന് നാഗർകോവിൽ നൈറ്റ് ബേർഡ്‌സ് അവതരിപ്പിക്കുന്ന മെഗാഗാനമേള, 11ന് ചമയ വിളക്ക്, തുടർന്ന് കൊടിയിറക്ക്, വലിയകാണിക്ക, ആകാശ ദീപക്കാഴ്ച, 12 ന് രാത്രി 7.30 ന് ഗുരുസി.