ഗരുഡൻ തൂക്കം – തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു

അഴൂർ :മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ വിശിഷ്ട വഴിപാടായ ഗരുഡൻ തൂക്കത്തോടെ എട്ട് ദിവസക്കാലത്തെ ഉത്സവം സമാപിച്ചു. ഉച്ചയ്ക്ക് 1 ന് ആരംഭിച്ച തൂക്കം വഴിപാടിൽ 309 തൂക്ക വ്രതക്കാർ പങ്കെടുത്തു. മൂന്നു ദിവസത്തെ വൃതത്തിനു ശേഷമാണ് തൂക്കം വഴിപാടിൽ പങ്കെടുത്തത് .രാവിലെ 8 ന്ചമയം പൂർത്തിയാക്കിയ തൂക്കക്കാർ, ചെണ്ടമേളം,താലപ്പൊലി,നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ,എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര ആരംഭിച്ചു. ദേവിയുടെ ഇഷ്ട വഴിപാടായ ഗരുഡൻ തൂക്കം ദർശിക്കുവാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങൾ

ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ചമയവിളക്കിനു ശേഷം ഉത്സവത്തിന് കൊടിയിറങ്ങി .