കോൺഗ്രസിൽ നിന്ന് 50ഓളം പേർ എൽ.ഡി.എഫിലേക്ക്…

ഒറ്റൂർ : ഇലക്ഷൻ പ്രചരണം നടക്കുന്നതിനിടയിലും യു.ഡി.എഫ് അംഗങ്ങൾ മറ്റു പാർട്ടികൾക്ക് ചേക്കേറുന്നത് തുടരുന്നു. എൽ.ഡി.എഫിലേക്ക് വന്ന 50ഓളം കോൺഗ്രസ്‌ പ്രവർത്തകർക്ക് എൽ.ഡി.എഫ് ഒറ്റൂർ മേഖലാ കൺവെൺഷനിൽ സ്വീകരണം നൽകി സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറും മുൻ പഞ്ചായത്ത് അംഗവുമായ ഡി എസ് പ്രദീപ്, മഹിളാ കോൺഗ്രസ് പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ എം.ആർ മിനി, മുള്ളറംകോട് ക്ഷീര സംഘം പ്രസിഡന്റായിരുന്ന വിനയൻ, ആറാം വാർഡ് സ്ഥാനാർത്ഥിയായിരുന്ന ശ്രീജ, ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവരും അമ്പതോളം പ്രവർത്തകരുമാണ് യു.ഡി.എഫിൽ നിന്ന് എ ൽ.ഡി.എഫിലേക്ക് എത്തിയത്.സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, അഡ്വ ബി സത്യൻ എം.എൽ.എ എന്നിവർ ചേർന്ന് സ്വീകരണം നൽകി.