യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് ശബരിനാഥൻ എംഎൽഎ

വിതുര: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പറണ്ടോട് ജംഗ്ഷനിൽ പ്രതിഷേധ രാവ് സംഘടിപ്പിച്ചു. കെ.എസ്. ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള- സംസ്ഥാന സർക്കാരുകളുടെ വിധിയെഴുതാൻ ജനം കാത്തിരിക്കുകയാണെന്നും കേരളത്തിൽ യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് പൂവച്ചൽ ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, മലയടി പുഷ്പാംഗദൻ, എസ്. ഷാമിലാബീഗം, എൽ.കെ. ലാൽറോഷിൻ, എച്ച്. പീരുമുഹമ്മദ്, കെ.കെ. രതീഷ്, ടി. ബാലചന്ദ്രൻ, സത്യദാസ്, കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളംഅയൂബ്, തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ, മണ്ണാറം പ്രദീപ്, എ.എം. ഷാജി, കെ.എൻ. അൻസർ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.