മീൻ പിടിക്കാൻ പോയ യുവാവ് മരിച്ചു

ഉഴമലയ്ക്കൽ :മീൻ പിടിക്കാൻ പോയ യുവാവ് ആറ്റിൽ വീണ് മരിച്ചു. ഉഴമലയ്ക്കൽ ചക്രപാണിപുരം സ്വദേശി അഖിൽ (25)ആണ് ആറ്റിൽ മുങ്ങി മരിച്ചത്. ഇന്നലെ രാത്രി ചെറുക്കുളത്ത്‌ മീൻ പിടിക്കാൻ പോയതാണ് അഖിൽ.ആര്യനാട് പോലിസ് സ്ഥലത്തെത്തി മൃതദേഹം  നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.