വി.കെ മധുവിന് സ്വീകരണം നൽകി

പാലോട് : മികച്ച ജനപ്രതിനിധിക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിഭ പുരസ്‌കാരം കരസ്ഥമാക്കിയ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ മധുവിന് നന്ദിയോട് ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരിക സംഘടനകളും പൗരാവലിയും ചേർന്നു സ്വീകരണം നൽകി. മന്ത്രി കടകപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .വാമനപുരം ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ടി.എൽ ബൈജു സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ദീപ സുരേഷ് ,വൈസ് പ്രസിഡന്റ് രാധ ജയപ്രകാശ,പേരയം ശശി,ഡി.പുഷ്കരാനന്ദൻ നായർ,ജി.എസ് ഷാബി,ആർ.മഹേശ്വരൻ നായർ,എം .ഉദയകുമാർ,അനിത കൃഷ്ണൻ,കെ .ചന്ദ്രൻ,ഷീജ പ്രസാദ്,ടി.പ്രതീഷ്,എൻ.ജയകുമാർ എന്നിവർ പ്രസംഗിച്ചു.