മോഹനന് തണലൊരുക്കി വക്കം ചാരിറ്റിയും നന്മയും

വക്കം : ഇടിഞ്ഞു വീഴാറായ മോഹനന്റെ വീടിന്റെ മേൽക്കൂര മാറ്റി പുതിയ തണലൊരുക്കി നാടിന് മാതൃകയാവുകയാണ് വക്കം ചാരിറ്റിയും നന്മ 1988എസ്‌.എസ്‌.എൽ.സി ബാച്ചും. വക്കം കൂനൻ വിളാകത്ത് വീട്ടിൽ മോഹനന്റെ വീടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ മേൽക്കൂര തന്നെ ആദ്യം ഇടിഞ്ഞു വീഴും എന്ന നിലയിലായിരുന്നു. വിഷയം അറിഞ്ഞ നാടിന്റെ നന്മയ്ക്കായി യുവാക്കൾ ഒത്തുകൂടി. പാവങ്ങൾക്കൊരു കൈതാങ്ങായ വക്കം ചാരിറ്റിയും വക്കം സ്കൂളിലെ നന്മ 1988എസ്‌.എസ്‌.എൽ.സി ബാച്ചും കൈകോർത്ത് കൊണ്ട് മോഹനന്റെ വീടിന് മഴ നനയാതെ സുരക്ഷിതമായ മേൽക്കൂര ഒരുക്കി നൽകി.