നാടിന്റെ വിശപ്പ് മാറ്റാൻ വക്കം ചാരിറ്റി, പ്രതിമാസ വിതരണം നടന്നു

വക്കം: ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി വക്കം ചാരിറ്റബിൾ സൊസൈറ്റി. ഒരുനേരത്തെ വിശപ്പിന് ഭക്ഷണം ഇല്ലാത്തവർക്ക് അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കി സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതിന്റെ ഭാഗമായുള്ള പ്രതിമാസ ഭക്ഷ്യധാന്യ കിറ്റുവിതരണത്തിന്റെ മാർച്ച് മാസത്തെ വിതരണം ഇന്നു നടന്നു. നിർധരായവർക്ക് ആശ്വാസമായ പ്രവർത്തനങ്ങളുമായി യുവാക്കളുടെ കൂട്ടായ്മയായ വക്കം ചാരിറ്റിയുടെ പ്രവർത്തനങ്ങൾ വക്കം ദേശത്ത് മാതൃകാപരമാവുകയാണ്.