വക്കം ഗ്രാമപഞ്ചായത്തിൽ ഐ.എസ്‌.ഒ പ്രഖ്യാപനം

വക്കം : വക്കം ഗ്രാമപഞ്ചായത്തിൽ ഐ.എസ്‌.ഒ പ്രഖ്യാപനം നടന്നു. വക്കം ഗ്രാമപഞ്ചായത്തിന് ഐ.എസ്‌.ഒ അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപന സമ്മേളനം ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി.സത്യൻ ഉദ്‌ഘാടനം നിർവഹിച്ചു. വക്കം പഞ്ചായത്ത് അംഗണത്തിൽ നടന്ന സമ്മേളനത്തിൽ വെച്ച് പഞ്ചായത്ത് ജീവനക്കാർക്ക് ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് എസ്‌. വേണുജി ,വൈസ് പ്രസിഡന്റ് ന്യൂട്ടൻ അക്ബർ, വികസനകാര്യ ചെയർമാൻ, ക്ഷേമകാര്യ ചെയർപേഴ്‌സൺ ആരോഗ്യകാര്യ ചെയർമാൻ ,മെമ്പർമാർ ,ജനപ്രതിനിധികൾ ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.