വക്കത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് കടുംബസംഗമം

വക്കം : വക്കത്ത് പാലിയേറ്റീവ് കെയർ യൂണിറ്റ് കടുംബസംഗമം സംഘടിപ്പിച്ചു. വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെയും വക്കം പഞ്ചായത്തിന്റെയും അഭിമുഖ്യത്തിലാണ് പാലിയേറ്റീവ് കെയർ യൂണിറ്റ് കടുംബസംഗമം നടന്നത്. വക്കം ഹയർ സെക്കന്ററി സ്കൂൾ അംഗണത്തിൽ നടന്ന ചേർന്ന യോഗം ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി സത്യൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്‌. വേണുജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.