വക്കം ഗവ. ന്യൂ എൽ.പി.എസിൽ പഞ്ചായത്തുതല പഠനോത്സവം

വക്കം : പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി വക്കം ഗ്രാമ പഞ്ചായത്തുതല പഠനോത്സവത്തിന്റെ ഉദ്ഘാടനം വക്കം ഗവ. ന്യൂ എൽ.പി.എസിൽ നടന്നു. വക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ന്യൂട്ടൻ അക്ബറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എസ്. വേണുജി ഉദ്ഘാടനം ചെയ്തു. വർക്കല ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ കെ. വിജയകുമാരി, മുൻ എ.ഇ.ഒ സി.വി.സുരേന്ദ്രൻ, ബി.ആർ.സി ട്രെയിനർ കൃഷ്ണ, എസ്.എം.സി അംഗം അഭിലാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് അംബികാദേവി സ്വാഗതവും എസ്.എം.സി ചെയർമാൻ സജീബ് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ മികവ് അവതരണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.