വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് 65 ല​ക്ഷം രൂ​പ​ അനുവദിച്ചു

വാമനപുരം : വാ​മ​ന​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ൽ​നി​ന്നും 65 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഡി. ​കെ. മു​ര​ളി എം ​എ​ൽ​എ പ​റ​ഞ്ഞു. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ണ്ട്രാം പൊ​യ്ക- അ​യി​ലൂ​ർ​കോ​ണം ബ്ലോ​ക്ക് ഓ​ഫീ​സ് റോ​ഡി​ന് ഏ​ഴ് ല​ക്ഷം,പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ച​ന്ദ്ര​മ​ൺ -ജോ​ക്കാ​ട് മൂ​ഴി റോ​ഡി​ന് അ​ഞ്ച് ല​ക്ഷം,പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കേ​കോ​ണം -ക​ലു​ങ്കി​ൽ മു​ഖം റോ​ഡി​ന് അ​ഞ്ച് ല​ക്ഷം,വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ ആ​യി​ര​വ​ല്ലി​കോ​ണം -കോ​ലി​ഞ്ചി റോ​ഡി​ന് മൂ​ന്നു ല​ക്ഷം,പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​രു​ത​മ​ൺ -മു​ണ്ടോ​ണി​ക്ക​ര റോ​ഡി​ന് അ​ഞ്ച് ല​ക്ഷം, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ അ​ടി​യോ​ടി കോ​ള​നി- മ​ങ്ക​യം റോ​ഡി​ന് ആ​റ് ല​ക്ഷം,ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​നാ​ട് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി -ശ​ക്തി​പു​രം​റോ​ഡി​ന് അ​ഞ്ച് ല​ക്ഷം,ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കു​ഴി ന​വ​ധാ​ര റോ​ഡി​ന് നാ​ല് ല​ക്ഷം, ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ളം നെ​ടും​തേ​രി- ഓ​റം​കോ​ട് റോ​ഡി​ന് അ​ഞ്ച് ല​ക്ഷം, വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഊ​ന്ന​ൻ​പാ​റ -പു​ള്ളി​പ്പ​ച്ച റോ​ഡി​ന് നാ​ല് ല​ക്ഷം,പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ സ്നേ​ഹ​പു​രം -കി​ഴ​ക്കേ കു​ഴി റോ​ഡി​ന് നാ​ല് ല​ക്ഷം,ക​ല്ല​റ​പ​ഞ്ചാ​യ​ത്തി​ലെ മാ​ട​ൻ​കാ​വ് -മു​ള​യി​ൽ കോ​ണം റോ​ഡി​ന് നാ​ല് ല​ക്ഷം,പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​മ​ത്ത​റ – കൈ​ത​പ​ച്ച റോ​ഡി​ന് നാ​ല് ല​ക്ഷം,ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ന്ന​മൂ​ട് -പൊ​രി​യം​റോ​ഡി​ന് നാ​ല് ല​ക്ഷം രൂ​പയും അനു​വ​ദി​ച്ചു.