വാമനപുരത്ത് വികസന രേഖ പ്രകാശനം ചെയ്തു

വാമനപുരം : എൽ.ഡി.എഫ് സർക്കാരിന്റെ ആയിരം ദിനങ്ങളോടനുബന്ധിച്ച് വാമനപുരം നിയോജക മണ്ഡലത്തിൽ പൂർത്തിയാക്കിയതും വിവിധ ഘട്ടങ്ങളിലെത്തി നിൽക്കുന്നതുമായ പദ്ധതികൾ സംബന്ധിച്ച വികസന രേഖ പ്രകാശനം ചെയ്തു. ഡോ. എ. സമ്പത്ത് എം.പി, സി.പി.എം ഏരിയാ സെക്രട്ടറി കെ. മീരാന് നൽകിയാണ് പ്രകാശനം ചെയ്തത്. ഡി.കെ. മുരളി എം.എൽ.എ, പി. ബിജു, പി.എസ്. ഷൗക്കത്ത്, ബി. ബാലചന്ദ്രൻ, ഡി. സുനിൽ, കാക്കക്കുന്ന് മോഹനൻ, എസ്.ആർ. ദിലീപ്, കെ. ദേവദാസ്, ബി. സന്ധ്യ, എസ്.കെ. ലെനിൻ, വേറ്റിനാട് നിസാർ, വെഞ്ഞാറമൂട് ബാബു, പനവൂർ ഹസൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സർക്കാർ വകുപ്പുകൾ വഴി അനുവദിച്ച പദ്ധതികളുടെ വിശദമായ രേഖയാണ് പുറത്തിറക്കിയത്.