അടൂർ പ്രകാശ് വർക്കലയിൽ – കടലിന്റെ മക്കളോട് പറഞ്ഞാൽ തീരാത്ത കടപ്പാടുണ്ടെന്ന്….

വർക്കല : കേരളത്തെ കണ്ണീരിലാഴ്ത്തിയ പ്രളയകാലത്ത് പത്തനംതിട്ടയിലേക്ക് വള്ളവുമായി എത്തി നിരവധി ജീവനുകള്‍ രക്ഷിച്ച കടലിന്റെ മക്കളോട് തനിക്ക് പറഞ്ഞാല്‍ തീരാത്ത കടപ്പാടുകള്‍ ഉണ്ടെന്ന് അടൂര്‍ പ്രകാശ്‌ പറഞ്ഞു. ഇന്ന് വര്‍ക്കലയില്‍ മത്സ്യത്തൊഴിലാളികളെ നേരില്‍കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷ്ക്കളങ്കരായ ഇവര്‍ ഇത്രനാളും മോഹന വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു. ഒരു ദിവസം കടലില്‍ പോയി വലയെറിഞ്ഞില്ലെങ്കില്‍ തീപുകയാത്ത വീടുകള്‍ ഇവിടെ സാധാരണമാണ്.  ഇതിനൊരു മാറ്റം വേണം. ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക്  ഇനിയും അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാകണം. ജനങ്ങള്‍ ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുകയാണ്. ഇവിടെ ഒരു ഈശ്വര നിയോഗമായിട്ടാണ് താന്‍ എത്തിയതെന്നും എന്നും താന്‍ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും അടൂര്‍ പ്രകാശ്‌ പറഞ്ഞു.

തിരെഞ്ഞെടുപ്പ് പ്രചരണവുമായി വർക്കലയിലത്തെത്തിയ അദ്ദേഹം കടലിന്റെ മക്കളുടെ ബുദ്ധിമുട്ടും സങ്കടവും ചോദിച്ചറിഞ്ഞു. എല്ലാത്തിനും പരിഹാരം ഉണ്ടാകുമെന്ന ഉറപ്പും നൽകിയ അദ്ദേഹം മടങ്ങിയത്.