ബസ് യാത്രയ്ക്കിടെ പണം നഷ്ടമായി

അയിരൂർ : സ്വകാര്യ ബസിലെ യാത്രക്കാരിയുടെ ഹാൻഡ് ബാഗിൽനിന്ന്‌ 35,000 രൂപ കവർന്നു. അയിരൂർ വാഴവിളയിൽ എസ്.എസ്.സിനിയുടെ പണമാണ് നഷ്ടമായത്.

അയിരൂർ തൃമ്പല്ലൂർ ക്ഷേത്രത്തിന് മുന്നിൽനിന്ന്‌ ഊന്നിൻമൂട്ടിലേക്കുള്ള യാത്രയ്ക്കിടെ ബുധനാഴ്ച ഉച്ചയ്ക്ക് ബസ് കരവാരത്തെത്തിയപ്പോൾ ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായെന്നറിഞ്ഞത്. ബാഗ് തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. അയിരൂർ പോലീസിൽ പരാതി നൽകി.