വർക്കല നഗരസഭ ആദ്യകാല കൗൺസിലർ എൻ.ശശി അന്തരിച്ചു.

വർക്കല :വർക്കല നഗരസഭ ആദ്യകാല കൗൺസിലർ എൻ.ശശി (72) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. കർഷകകോൺഗ്രസ് വർക്കല നിയോജക മണ്ഡലം മുൻപ്രസിഡന്റ് കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് ഭാരവാഹിത്വം വഹിച്ചിരുന്നു. വർക്കല നഗരസഭ സ്ഥാപക കൗൺസിൽ അംഗമായിരുന്നു.

ഭാര്യ: ജീ.ലീല

മക്കൾ: ദിലീപ്, സജീവ്, പ്രദീപ്ശിവഗിരി (മുൻ കരവാരം ഗ്രാമ പഞ്ചായത്തംഗം) പ്രകാശ്, പ്രസാദ്(ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, വർക്കല നഗരസഭ കൗൺസിലർ. സംസ്കാരം നാളെ രാവിലെ 10 മണിക്ക്.