42 വർഷത്തിനു ശേഷം അവർ ഒരുവട്ടംകൂടി ഒത്തുകൂടി

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ 1974-77 ഇക്കണോമിക്സ് ബാച്ചിലെ ബിരുദ വിദ്യാർത്ഥികൾ 42 വർഷത്തിനു ശേഷം ഒരുവട്ടംകൂടി ഒത്തുകൂടി. ഒരു പകൽ മുഴുവൻ ഗൃഹാതുര സ്മരണകളോടെ അവർ കോളേജിലെ സെമിനാർ ഹാളിൽ ചെവലവിട്ടു. എല്ലാ ർഷവും മാർച്ച് 1ന് കൂട്ടായ്മ ദിനമായി ആഘോഷിക്കാനും തീരുമാനിച്ചു. കോളേജിലെ ആദ്യകാല അദ്ധ്യാപകനായ പ്രൊഫ. കുമ്മിൾ സുകുമാരനാണ് പൂർവ വിദ്യാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്തത്. പൂർവ വിദ്യാർത്ഥിയും എസ്.എൻ.കോളേജുകളിൽ പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. വി.എസ്. ലീ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക പ്രൊഫ. സരോജിനിരാജഗോപാൽ (കൊല്ലം), പൂർവവിദ്യാർത്ഥികളായ ബി.വിജയസേനൻനായർ (റിട്ട. ഹയർസെക്കൻഡറി പ്രിൻസിപ്പൽ), എസ്.എസ്. ശ്രീകുമാർ, ഗീതാദേവി (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി), കെ. ജയകുമാർ (റിട്ട. അഡിഷണൽ പൊലീസ് കമ്മിഷണർ), ബ്രൈറ്റ് മുംബയ്, കലേശകുസുമം, ലില്ലി, ബാലാജി ബാംഗ്ലൂർ, ഞെക്കാട് രാജ് (സിനി ആർട്ടിസ്റ്റ്), ജമുന (റിട്ട. അഡിഷണൽ സെക്രട്ടറി), ബാലകൃഷ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), എം.ജലീൽ (റിട്ട. അഡിഷണൽ സെക്രട്ടറി), യു.സുഭാഷ് (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി), രമാദേവി, അംബിക, ശോഭന, അഡ്വ. എം. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. കെ.ആർ. അനിൽകുമാർ സ്വാഗതവും നളിനി നന്ദിയും പറഞ്ഞു.