നാടിന്റെ നന്മയ്ക്ക് ഭൂമി പകുത്ത് നൽകിയ വാസുദേവൻപിള്ള ഓർമയായി

മുദാക്കൽ : മൃഗാശുപത്രിക്കും അങ്കണവാടിക്കും സ്വന്തം ഭൂമി നൽകിയ കോൺഗ്രസ്‌ പാർട്ടി അനുഭാവി കൂടിയായ ഇളമ്പ കൃഷ്ണവിലാസം കോണത്ത്‌ വീട്ടിൽ വാസുദേവൻപിള്ള(78) അന്തരിച്ചു. മുദാക്കൽ പഞ്ചയാത്തിലെ നെല്ലിമൂട് വെറ്റിനറി സബ് സെന്ററിനു 40 സെന്റ് ഭൂമിയും ഇളമ്പ കമ്പറത്ത്കുന്ന് അങ്കണവാടിക്ക് 6 സെന്റ് ഭൂമിയും ഇദ്ദേഹം സൗജന്യമായി നൽകിയിരുന്നു.

ഭാര്യ : വസന്തകുമാരി
മക്കൾ : സുനിൽകുമാർ, ലേഖ, രേഖ
മരുമക്കൾ : സുചിത്ര, പ്രദീപ്കുമാർ, ദീപു