വിവിധ പദ്ധതികളുമായി വെള്ളനാട്

വെള്ളനാട്: വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി നിർവഹിച്ചു.ജെറിയാട്രിക് വാർഡ്, പാലിയേറ്റീവ് വാർഡ്, പ്രവേശന കവാടം, സോളർ വാട്ടർ ഹീറ്റർ, ഖരമാലിന്യ സംസ്കരണത്തിന് എയ്റോബിക് ബിൻ എന്നിവയുടെ ഉദ്ഘാടനം ആണ് നടന്നത്. ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി,ജില്ലാ പഞ്ചായത്തംഗം എൽ.പി. മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി. ജ്യോതിഷ് കുമാർ, എസ്. വിജയകുമാരി, സജീന കാസിം, പ്രസന്നകുമാരി,ഗ്രാമ പഞ്ചായത്തംഗം എം.വി. രഞ്ജിത്, മെഡിക്കൽ ഓഫിസർ ഡോ.ബി. ജയകുമാർ, ബി.ഡി.ഒ. ആർ.എസ്. രഞ്ചിത്ത്, എം.രാജേന്ദ്രൻ നായർ, ഹരികുമാർ,കെ.ജി. രവീന്ദ്രൻ നായർ, ശോഭൻ കുമാർ, എം. സുകുമാരൻ നായർ,സാജൻ, പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.