വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ ജില്ലയിലെ ആദ്യ ഹൈടെക് സ്കൂൾ .

വെള്ളനാട്: ജില്ലയിലെ ആദ്യ ഹൈടെക് സ്കൂളായി വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിലെ 34 ക്ലാസ്സ് മുറികകളും ഹയർ സെക്കൻഡറി വിഭാഗത്തിലെ 10 ക്ലാസ്സുകളും വി.എച്ച്.എസ്.ഇ വിഭാഗത്തിലെ 4 ക്ലാസ്സുകളും ഉൾപ്പെടെ 48 ക്ലാസ്സ് മുറികളാണ് ഹൈടെക് സംവിധാനത്തിലേക്ക് മാറിയത്. ഇതോടെ എല്ലാ ക്ലാസ്സ് മുറികളും ഇന്റർനെറ്റ് സംവിധാനമുള്ള ഹൈടെക്ക് ക്ലാസ്സ് മുറികളായി മാറുന്ന ജില്ലയിലെ ആദ്യത്തെ സ്കൂളായി വെള്ളനാട് സ്കൂൾ മാറി.

‘പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 349 ലക്ഷം രൂപയുടെ പുതിയ മന്ദിരത്തിന്റെയും ജില്ലാ പഞ്ചായത്ത് അനുവദിച്ച 150 ലക്ഷം രൂപയുടെ സ്കൂൾ കെട്ടിടത്തിന്റെയും നിർമ്മാണം ഉടൻ ആരംഭിക്കുകയും ഗേറ്റ് നിർമ്മിക്കുന്നതിന് വേണ്ട തുക അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. മധു അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഹൈടെക് പ്രഖ്യാപനം നടത്തി. പെൺകുട്ടികൾക്കായി 13 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എൽ.പി. മായാദേവി നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് വി.എസ്. ശോഭൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി.വി. ഷീജ, ബ്ലോക്ക് പഞ്ചായത്തംഗം ജോതിഷ് കുമാർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വെള്ളനാട് ശ്രീകണ്ഠൻ, എം. രാജേന്ദ്രൻ, എം. സുകുമാരൻ നായർ, എൻ.ബി. അനിൽകുമാർ, നെടുമാനൂർ അനിൽ, സുനിൽകുമാർ, നീലിമ,കെ.വി. ഷിബു, ജി.പി. അനിൽ, ഗ്രാമ പഞ്ചായത്തംഗം ടി. ജോസ്, ഹെഡ്മിസ്ട്രസ് എം.എൽ. മിനിവി. എച്ച്.എസ്.ഇ പ്രിൻസിപ്പൽ പ്രീത. ആർ. ബാബു സ്റ്റാഫ് സെക്രട്ടറി ഡി. ശ്രീദേവി എന്നിവർ സംസാരിച്ചു.