വെഞ്ഞാറമൂട്ടിൽ ബസ്സും കാറും കൂട്ടിയിച്ച് യുവാവ് മരിച്ചു.

വെഞ്ഞാറമൂട് : വെഞ്ഞാറമൂടിനു സമീപം തൈക്കാട് വളവിൽ ബസ്സും കാറും കൂട്ടിയിച്ച് യുവാവ് മരിച്ചു. എറണാകുളം പാങ്കോട് മൂലഞ്ചേരി ഹൗസില്‍ അനീഷ് ചന്ദ്രന്‍(41) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6 ന് എം.സി. റോഡില്‍ വെഞ്ഞാറമൂടിനു സമീപം തൈക്കാട് വച്ചായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും ആലുവയിലേക്കു പോവുകയായിരുന്ന ബസ്സും എതിര്‍ദിശയില്‍ നിന്നും വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് അനീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മദ്ധ്യേ മരണമടയുകയായിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന്റെ പിതാവ് ശശിധരന്‍ മരണമടഞ്ഞത്. ഇതറിഞ്ഞ് അടുത്ത ദിവസം ബോംബേയില്‍ നിന്നും നാട്ടിലെത്തുകയും നെയ്യാറ്റിന്‍കരയിലുള്ള കുടുംബ വീട്ടില്‍ നടന്ന സംസ്‌ക്കാരചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് ശനിയാഴ്ച കോലഞ്ചേരിയിലുള്ള ഭാര്യ വീട്ടില്‍ പോയി ഞായറാഴ്ച രാവിലെയുള്ള പിതാവിന്റെ മറ്റു മരണനാന്തര ചടങ്ങുകല്ക്കായി മടങ്ങി വരുന്നതിനിടെയാണ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെട്ടുള്ള ദാരുണാന്ത്യം. പ്രീജയാണ് അനീഷ് ചന്ദ്രന്റെ ഭാര്യ. മൂന്ന് മാസം പ്രായമുള്ള അദ്വൈതയാണ് മകള്‍.