മംഗല്യ ഭാഗ്യമൊരുക്കി വേങ്കമല ഉത്സവം

വെഞ്ഞാറമൂട്: വേങ്കമല ദേവീ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രണ്ടു പെൺകുട്ടികളുടെ വിവാഹം നടന്നു. പാണയം ഏരുമല കുന്നുംപുറത്ത് വീട്ടിൽ ശാന്തയുടെ മകൾ മോനിഷയ്‌ക്ക് വെഞ്ഞാറമൂട് കൊക്കോട്ടുകോണം അശ്വതി ഭവനിൽ തുളസിയുടെയും ഷീബയുടെയും മകൻ അഭിലാഷ് ജീവിത പങ്കാളിയായി. അരുവിക്കര ലക്ഷംവീട്ടിൽ രഘുവിന്റെയും ഇന്ദിരയുടെയും മകൾ അഞ്ജുവിനെ വാലിക്കുന്ന് കുന്നുംപുറത്ത് വീട്ടിൽ ഭുവനചന്ദ്രന്റെയും പൈങ്കിളിയുടെയും മകൻ വിഷ്‌ണു ജീവിത പങ്കാളിയാക്കി. പൂജാരിമാരായ സോമൻകാണി, ഷിജുകാണി എന്നിവർ കാർമ്മികത്വം വഹിച്ചു. വിവാഹത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക കൂട്ടായ്മ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് അസീനാബീവി അദ്ധ്യക്ഷയായി. ആദർശ് വേങ്കമല, എം.എസ്. സിബീഷ്, ജി.പുരുഷോത്തമൻനായർ, വൈ.വി. ശോഭകുമാർ, സജ്ജു, പ്രീതാമനോജ്, വിജയൻ വേങ്കമല, സൂരജ് വേങ്കമല, ശശീന്ദ്രൻനായർ,ഷിബു തുടങ്ങിയവർ സംസാരിച്ചു.