വെന്നികോട് ജംഗ്ഷൻ -അകത്തുമുറി- റെയിൽവേസ്റ്റേഷൻ റോഡ് നാടിന് സമർപ്പിച്ചു

ചെറുന്നിയൂർ : ചെറുന്നിയൂർ പഞ്ചായത്തിലെ വെന്നികോട് ജംഗ്ഷൻ -അകത്തുമുറി- റെയിൽവേസ്റ്റേഷൻ റോഡ് നാടിന് സമർപ്പിച്ചു. 40. 20 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ റോഡ് ആറ്റിങ്ങൽ എം. എൽ. എ അഡ്വ. ബി സത്യൻ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ മുരളീധരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡൻറ് എൻ.നവപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സബീന ശശാങ്കൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലിം ഇസ്മായിൽ, ജനപ്രതിനിധികളായ രജനി അനിൽ, ഉഷാകുമാരി, ബാലകൃഷ്ണൻ നായർ, മുഹമ്മദ് ഇർഫാൻ, വിശ്വനാഥൻ , ഹാർബർ എൻജിനീയറിങ് എ.ഇ അരുൺ മാത്യു തുടങ്ങിയവർ പങ്കെടുത്തു.