വെട്ടൂർ പഞ്ചായത്തിൽ 7-ാം നമ്പർ അങ്കണവാടി തുറന്നു

വെട്ടൂർ : വർക്കല ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വെട്ടൂർ ഗ്രാമപഞ്ചായത്തിൽ നിർമിച്ച 7-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ വി ജോയ് എംഎൽഎ നിർവഹിച്ചു. വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ അസീം ഹുസൈൻ, നിഹാസ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.