അഡ്വ:അടൂർ പ്രകാശിന് വിശ്വ കർമ സർവ്വീസ് സൊസൈറ്റി യുടെ പിന്തുണ

ആറ്റിങ്ങൽ : യു. ഡി. എഫ്. സ്ഥാനാർഥി അടൂർ പ്രകാശിന് പൂർണ പിന്തുണ നൽകുവാൻ ആറ്റിങ്ങൽ നാരായണ ഹാളിൽ ഞായറാഴ്ച കൂടിയ ചിറയിൻകീഴ് താലൂക്ക് യൂണിയൻ കൺവെൻഷനിൽ തീരുമാനിച്ചു. കൺവെൻഷനിൽ അടൂർ പ്രകാശിന് സ്വീകരണം നൽകുകയും ചെയ്തു. സമുദായം നേരിടുന്ന പ്രശ്നങ്ങൾ അടൂർ പ്രകാശിന്റെ ശ്രദ്ധയിൽ പെടുത്തിയതായും സമുദായ ഭാരവാഹികൾ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുവാൻ മുൻ കൈ എടുക്കുമെന്ന് അടൂർ പ്രകാശ്‌ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കരകുളം കൃഷ്ണപിള്ള, വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് സി. ജയചന്ദ്രൻ ,എം. ജെ.ആനന്ദ്, ടി.പി അംബി രാജ, താലൂക്ക് യൂണിയൻ പ്രസിഡന്റ്  ഡി സന്തോഷ്, ഭാരവാഹികളായ അനിൽകുമാർ, സതീശൻ, രാജൻ, ജനപ്രതിനിധികളായ മോഹനകുമാരി ,ജയന്തി സോമൻ തുടങ്ങിയവർ സംസാരിച്ചു.