സ്വദേശാഭിമാനി ഗ്രന്ഥശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ആദരിച്ചു

വിതുര: ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിനുള്ള ഗ്രാമസ്വരാജ് പുരസ്കാരവും ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള പ്രതിഭാ പുരസ്കാരവും നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനെ ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ വിവിധ പുരസ്കാരങ്ങൾ നേടിയ കാഞ്ഞിരംപാറ മോഹനൻ, ജെ. ഗീത, അസീം താന്നിമൂട് എന്നിവരെയും അനുമോദിച്ചു. ഇതോടൊപ്പം നടന്ന കവിയരങ്ങ് കുറിഞ്ചിലക്കോട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കവി പ്രൊഫ. ചായം ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു. നന്ദിയോട് ശാന്തിരാജൻ, കല്ലാർ വിക്രമൻ, വിതുര ബാദുഷ, മഞ്ജു സ്വർണൻ, ജലാലുദ്ദീൻ മൗലവി, രാജീവ് അയ്യർ, രമ്യാരവി ബാലൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. അനുമോദന സമ്മേളനം പ്രൊഫ. വി.എൻ. മുരളി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.വി. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. രാജ്മോഹൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പേരയം ശശി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ജെ. വേലപ്പൻ, ഗ്രന്ഥശാലാ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, കെ.ജി. ബാലചന്ദ്രൻനായർ, എസ്. ബിനു, വി. ബിനുകുമാർ, വി. പ്രസന്നകുമാരൻനായർ, എസ്. അനിൽകുമാർ, ആർ. വിനോദ് ലാൽ, സുരേന്ദ്രൻനായിഡു, എസ്.എസ്. പ്രേംകുമാർ, ഭദ്രം. ജി. ശശി, എൻ.എസ്. ഹാഷിം, ആർ.സി. വിജയൻ, അരുൺകുമാർ, കെ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.