പനയ്ക്കോട് – പേരില, കുന്നുനട വെയിറ്റിംഗ് ഷെഡുകളുടെ ഉദ്ഘാടനം

തൊളിക്കോട്: തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് – പേരില, കുന്നുനട എന്നിവിടങ്ങളിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡുകളുടെ ഉദ്ഘാടനം കെ.എസ്. ശബരിനാഥൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചാണ് നിർമ്മാണം. പനയ്ക്കോട് വാർഡ്മെമ്പർ നട്ടുവൻകാവ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലേക്ക് പഞ്ചായത്തംഗം തോട്ടുമുക്ക്അൻസർ, തേവൻപാറ വാർഡ്മെമ്പർ എൻ.എസ്. ഹാഷിം, നിർമ്മാണ കമ്മിറ്റിചെയർമാൻ രഘുനാഥൻ ആശാരി, കൺവീനർ പ്രമോദ്, ചെറുവക്കോണം സുകു ചായം സുധാകരൻ, കെ.എൻ. അൻസർ, മുൻ പഞ്ചായത്തംഗം ഷമിഷംനാദ് എന്നിവർ പങ്കെടുത്തു.