
അണ്ടൂർക്കോണം : കേരള സംസ്ഥാന സർക്കാരിന്റെ സമഗ്ര കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ വെള്ളൂർ വാർഡ് ആനതാഴ്ചിറയിൽ 40 ലക്ഷം രൂപ ചെലവഴിച്ച് ഫിൽറ്റർ പ്ലാൻറ് യൂണിറ്റ് സ്ഥാപിച്ച് നവീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. നെടുമങ്ങാട് എം.എൽ.എ സി.ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ നിസാർ.എ പദ്ധതി വിശദീകരണം നൽകി. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് മെമ്പർ എം ജലീൽ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് ജലജകുമാരി, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ലക്ഷ്മി, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.സുനിത, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ നവാസ്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൃഷ്ണൻകുട്ടി.എ, പഞ്ചായത്ത് മെമ്പർ വി.ജയചന്ദ്രൻ, വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു, സി.പി.ഐ.എം കണിയാപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.ഭുവനേന്ദ്രൻ നായർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹാഷിം, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഉഷാകുമാരി സ്വാഗതമാശംസിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ബൽജിത് ജീവൻ കെ. എസ് നന്ദി രേഖപ്പെടുത്തി.