കുടിവെള്ളപദ്ധതിക്ക് 81.81 കോടി രൂപ അനുവദിച്ചു – സത്യൻ എം.എൽ.എ.

പുളിമാത്ത്, നഗരൂർ, കരവാരം ഗ്രാമപ്പഞ്ചായത്തിലെ കുടിവെള്ളപദ്ധതിക്കായി കിഫ്ബിയിൽനിന്ന്‌ 81.81 കോടി രൂപ അനുവദിച്ചതായി ബി.സത്യൻ എം.എൽ.എ. അറിയിച്ചു.

പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥാപിക്കുന്നതിനായി വാമനപുരം ആനാകുടിയിലും കരവാരം വണ്ടിത്തടത്തിലും 25 സെന്റ് സ്ഥലം തുക വിനിയോഗിച്ച് വാങ്ങും. പദ്ധതിയുടെ നിർമാണപ്രവൃത്തികൾ എത്രയും വേഗം തുടങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി എം.എൽ.എ. അറിയിച്ചു.
യോഗത്തിൽ പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു, ബിനു വിജയൻ, എസ്.സുരേഷ്‌ കുമാർ, ഐഷ റഷീദ്, സുജാത് കുമാർ, വി.സന്തോഷ് എന്നിവർ പങ്കെടുത്തു