ജലം ദുരുപയോഗത്തിന് ശക്തമായ നടപടി

തിരുവനന്തപുരം: ഗാർഹിക കണക്ഷനിൽ നിന്നോ പൊതുടാപ്പുകളിൽ നിന്നോ വെള്ളമെടുത്ത‌് വാഹനം കഴുകൽ, കന്നുകാലികളെ കുളിപ്പിക്കൽ, നിർമാണപ്രവർത്തനങ്ങൾക്ക‌് ഉപയോഗിക്കൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കണക്ഷൻ വിച്ഛേദിക്കുന്നതിനൊപ്പം നിയമനടപടികളും ഉണ്ടാകുമെന്ന‌് വാട്ടർ അതോറിറ്റി. കുര്യാത്തി സബ‌് ഡിവിഷന്റെ കീഴിലെ കുര്യാത്തി, വണ്ടിത്തടം എന്നീ സെക്ഷനുകളിൽ കുടിവെള്ളം ദുരുപയോഗം ചെയ‌്താൽ നിയമനടപടികൾ സ്വീകരിക്കുമെന്ന‌് അധികൃതർ അറിയിച്ചു.
വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ള വിതരണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട‌്. ഉപയോക്താക്കൾ ജല ഉപയോഗം പരിമിതപ്പെടുത്തണം. പ്രത്യേക രാത്രികാല സ‌്ക്വാഡുകൾ രൂപീകരിച്ചു. ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കുര്യാത്തി–8547638196, വണ്ടിത്തടം: 8547638197 എന്നീ ഫോൺ നമ്പരുകളിൽ അറിയിക്കണം.