ലോകാരോഗ്യ സംഘടന മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രം സന്ദർശിച്ചു.

 

മംഗലപുരം : തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ അംഗീകാരം നേടിയ മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രം ലോകാരോഗ്യ സംഘടന (WHO)ഇന്ന് സന്ദർശിച്ചു.
ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നത് പരിശോധിക്കുവന്നത് വിലയിരുത്താൻ വന്ന സംഘം മംഗലപുരം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ഗ്രാമസ്പന്ദനം പദ്ധതിയെ അഭിനന്ദിച്ചു. ജീവിത ശൈലിരോഗത്തിനായി ഇത്രയും ബ്രഹുത്തായ ഒരു പരിപാടി എവിടെയും കാണാനായിട്ടില്ലെന്നു സംഘം വിലയിരുത്തി. ഒപ്പം ആശുപത്രിയുടെ ശുചിത്വം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും മാതൃകയാണെന്നും ഡോക്ടർ സാധനയുടെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെഡിക്കൽ ഓഫീസർ മിനി. പി. മണി തുടങ്ങീ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ എന്നുവരുമായി സംഘം ചർച്ച ചെയ്തു.