പെരുമാറ്റചട്ടം :തൊഴിലുറപ്പ് തൊഴിലാളികൾ ലോമാസ്‌റ്റ്‌ ലൈറ്റ് കത്തിച്ചു

മംഗലപുരം : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മംഗലപുരം ഗ്രാമപഞ്ചായത്തിലെ കുറക്കോട് മിച്ചഭൂമിയിൽ സ്ഥാപിച്ച ലോമാസ്‌റ്റ്‌ ലൈറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ ഉദ്‌ഘാടനം ചെയ്തു. 2018-19 വാർഷിക പദ്ധതിയിൽ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് വികനകാര്യ ചെയർമാൻ മംഗലപുരം ഷാഫിയുടെ വാർഡിൽ സ്ഥാപിച്ച ലൈറ്റാണ് തൊഴിലാളികൾ കത്തിച്ചത്.