യെദിയൂരപ്പയുടെ 1800 കോടി കൈക്കൂലി കേസ് ബിജെപി യെ ഉലയ്‌ക്കുന്നു 

കോടിക്കണക്കിന് രൂപ ബിജെപി നേതാക്കൾ യെദിയൂരപ്പയിൽ നിന്ന്  കൈക്കൂലിയായി കൈപ്പറ്റിയെന്ന  കേസിൽ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾക്ക് മുന്നിൽ ബിജെപി ഇതുവരെ വ്യക്തമായ മറുപടി നൽകാത്തത് രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ചർച്ചയാകുന്നു .  യെദിയൂരപ്പയുടെ കൈപ്പടയിൽ 2009  ൽ  ഡയറിയിൽ എഴുതിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചത്.  നരേന്ദ്ര മോഡി മുതൽ പല നേതാക്കന്മാരും കാശ് കൈപ്പറ്റിയെന്നാണ് ഡയറിയിൽ എഴുതിയിരിക്കുന്നത്. ഡയറി ഇപ്പോൾ വരുമാന നികുതി വകുപ്പിന്റെ കൈയിലാണ്. അഡ്വാനി , മുരളി മനോഹർ ജോഷി തുടങ്ങിയവരും ബിജെപി കേന്ദ്ര നേതൃത്വവും കാശ് വാങ്ങിയെന്നാണ് ആരോപണം. ഗഡ്ഗരിയുടെ മകന്റെ കല്യാണത്തിന് 10 കോടി രൂപ നൽകിയെന്നും ഡയറിയിൽ ഉണ്ടെന്നാണ് ആരോപണം.

ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് യെദിയൂരപ്പ പ്രതികരിച്ചു .