കരവാരത്ത് യോഗ പരിശീലനം

കരവാരം : കരവാരം പ‍ഞ്ചായത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്തിലെ ഓരോ വാർഡുകളിലും യോഗ പരിശീലിക്കാൻ താത്പര്യമുള്ള വനിതകൾക്ക് ഒരുമാസത്തെ യോഗ പരിശീലനമാണ് നൽകിയത്. ആദ്യഘട്ട യോഗാ പരിശീലനം പൂർത്തിയാക്കിയ അഞ്ഞൂറിലധികം വനിതകൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അനുമോദനയോഗ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ഡോ. എ. സമ്പത്ത് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ അദ്ധ്യക്ഷയായി. കരവാരം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. മധുസൂദനക്കുറുപ്പ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ ശിവദാസൻ, അദ്ധ്യക്ഷമാരായ ലിസി ശ്രീകുമാർ, ജൂബിലി വിനോദ്, സി.ഡി.എസ് ചെയർപേഴ്സൺ ലിസി ശിശുപാലൻ, ഹോമിയോ ഡോക്ടർ ഈന തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ സ്വാഗതവും പഞ്ചായത്തംഗം പ്രസന്ന വി.എസ് നന്ദിയും പറഞ്ഞു.