യുവാവ് കുഴഞ്ഞുവീണ് മരിച്ചു , സൂര്യാഘാതമേറ്റതാണോ എന്ന് സംശയം.

പാലോട് : റോഡ് പണിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നന്ദിയോട് താന്നിമൂട് ചുണ്ടക്കരിക്കകം റോഡരികത്ത് വീട്ടിൽ സന്തോഷ് (36)ആണ് മരിച്ചത്. പെരിങ്ങമ്മലയിൽ റോഡ് പണിക്കിടെ കുഴഞ്ഞുവീണ സന്തോഷ് മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു. സൂര്യാഘാതമേറ്റതാണോ മരണ കാരണമെന്ന് ബന്ധുക്കൾ സംശയിക്കുന്നു. ഭാര്യയും ഒരു കുഞ്ഞും ഉണ്ട്.