ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വിധിയെഴുത്ത് പുരോഗമിക്കുന്നു

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഈ മാസം 18 ന് നടക്കും.  നാല് കേന്ദ്രമന്ത്രിമാർ അടക്കം 1500 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അ‌ഞ്ചോടെ അവസാനിക്കും. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ആന്ധ്രാ പ്രദേശ്(25), ഉത്തർപ്രദേശ് (എട്ട്), മഹാരാഷ്ട്ര( ഏഴ്), ആസം(അഞ്ച്), ഉത്തരാഖണ്ഡ് (അഞ്ച്), ബിഹാർ (നാല്), ഒഡീഷ(നാല്), അരുണാചൽ പ്രദേശ്( രണ്ട്), പശ്‌ചിമ ബംഗാൾ ( രണ്ട്), മേഘാലയ(രണ്ട്),ജമ്മു കശ്മീർ (രണ്ട്), ത്രിപുര (ഒന്ന്), ചത്തീസ്ഗഡ്(ഒന്ന്), മണിപ്പൂർ(ഒന്ന്), മിസോറാം (ഒന്ന്), നാഗാലാൻഡ്(ഒന്ന്), സിക്കിം(ഒന്ന്), കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻ(7), ലക്ഷദ്വീപ്(1)

രാവിലെ മുതൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളാണ്  ആന്ധ്രാപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഒരു സ്ഥാനാർത്ഥി വോട്ടിംഗ് യന്ത്രം തകർത്തതായും വോട്ടെടുപ്പിനിടെ കത്തിക്കുത്ത് നടന്നതായും ആന്ധ്രയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.