ആറു മണിക്ക് ക്യൂവിൽ നിൽക്കുന്നവർക്കെല്ലാം വോട്ട് ചെയ്യാം: കളക്ടർ

ജില്ലയിൽ വോട്ടെടുപ്പ് വൈകിട്ട് ആറു മണിക്ക് അവസാനിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർ ഡോ. കെ. വാസുകി അറിയിച്ചു. വൈകിട്ട് ആറു മണിക്കു മുൻപ് പോളിങ് ബൂത്തിലെത്തുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ആറു മണിക്ക് ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകും. ടോക്കൺ നൽകുന്ന അവസാന വോട്ടറുടേയും വോട്ട് രേഖപ്പെടുത്തിയ ശേഷമേ വോട്ടെടുപ്പ് അവസാനിപ്പിക്കൂ എന്നും കളക്ടർ അറിയിച്ചു.