ഒറിജിനലിനൊപ്പം എത്തുമോ റിമേയ്ക്ക് ? ഭാവന നായികയാകുന്ന 96 ന്‍റെ കന്നഡ റിമേയ്ക്ക് 99 -ന്‍റെ ട്രൈലെര്‍ റിലീസായി

2018 -ലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട തമിഴ് ചിത്രമായിരുന്നു 96. വിജയ്‌ സേതുപതിയുടെയും ത്രിഷയുടെയും ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു . കന്നടയിലേക്ക് മൊഴിമാറ്റം ചെയ്യുന്നെന്ന വാര്‍ത്ത വന്നതോടെ രണ്ടു ചിത്രങ്ങളിലെയും ജോടികളേയും ചേര്‍ത്ത് വച്ച് ഒരുപാട് ട്രോളുകളും വന്നിരുന്നു . വിവാഹത്തിനു ശേഷം മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവനയാണ് ചിത്രത്തില്‍ ജാനു ആയി വരുന്നതെന്നും ചിത്രത്തിലേക്ക് ഏറെ ശ്രദ്ധ കൊണ്ടുവരാനായി . പ്രേക്ഷക പ്രശംസ നേടിയ നല്ല ചിത്രങ്ങള്‍ അന്യഭാഷകളിലേക്ക് മോഴിമാറുമ്പോള്‍ സംഭവിക്കാറുള്ള ദുരന്തങ്ങളൊന്നും ഈ ചിത്രത്തില്‍ സംഭവിച്ചിട്ടില്ല എന്നുള്ളത് ആശ്വാസം നല്‍കുന്ന കാര്യമാണ് . കന്നടയുടെ സൂപ്പര്‍ താരം ഗണേഷ് ആണ് വിജയ്‌ സേതുപതിയുടെ റോളില്‍ എത്തുന്നത്‌ . 96 -ഇലെ മ്യൂസിക്കിന് കിട്ടിയ അതെ സ്വീകാര്യത തന്നെയാണ് 99 നും ലഭിച്ചു കൊണ്ടിരിക്കുന്നത് .താരതമ്യപ്പെടുത്തല്‍ ഒഴിവാക്കാന്‍ പറ്റില്ലെങ്കിലും വലിയ വിമര്‍ശനങ്ങള്‍ ഇല്ലാതെ ഈ ചിത്രം കന്നഡ പ്രേക്ഷകരെ തൃപ്തി പെടുത്തുമെന്നു നമുക്ക് പ്രതീക്ഷിക്കാം

ട്രൈലെര്‍ കണ്ടു നോക്കൂ –