എ. സമ്പത്തിന് ചിറയിൻകീഴ് മണ്ഡലത്തിൽ സ്വീകരണം

ചിറയിൻകീഴ് : ആറ്റിങ്ങൽ പാർലമെന്റൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. എ. സമ്പത്തിന് ചിറയിൻകീഴ് മണ്ഡലത്തിലെ കൂന്തള്ളൂർ, കിഴുവിലം, ഇടയ്‌ക്കോട്, മുദാക്കൽ, കടയ്ക്കാവൂർ മേഖലകളിൽ സ്വീകരണം നൽകി. 80 ഓളം കേന്ദ്രങ്ങളിൽ പ്രചാരണം നടത്തി. സ്ത്രീകളും കുട്ടികളും തൊഴിലാളികളും അടക്കം വൻ ജനാവലി സമ്പത്തിനെ സ്വീകരിക്കാൻ എത്തിയിരുന്നു. സ്ഥാനാർഥിയോടൊപ്പം നൂറോളം യുവാക്കൾ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നു. വിളംബര വാഹനത്തിന് പുറമെ ഏകപാത്ര നാടകവും ഉണ്ടായിരുന്നു. ബഷീർ മണക്കാട് രചിച്ച 20 മിനിറ്റ് ഉള്ള നാടകത്തിൽ ഉള്ളൂർ സ്വദേശിയായ റീനയാണ് നാടകത്തിലെ കഥാപാത്രമായി അരങ്ങത്തെത്തിയത്‌.

രാവിലെ കടയ്ക്കാവൂർ ദേവർ നടയിൽ എൽ.ഡി.എഫ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ. സുഭാഷ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കടയ്ക്കാവൂർ, കൂന്തള്ളൂർ മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയ്ക്ക് കുന്നിൽ ജംഗ്‌ഷനിൽ സമാപിച്ചു. തുടർന്ന് വൈകിട്ട് 3 ന് കിഴുവിലം മേഖലയിലെ ശിവകൃഷ്ണപുരത്ത് നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി കിഴുവിലം, ഇടയ്‌ക്കോട് മുദാക്കൽ മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് സ്വീകരണങ്ങൾ ഏറ്റ് വാങ്ങി വൈകിട്ട് നേമ്പ്രകോണം ജംഗ്‌ഷനിൽ സമാപിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ഡി. ടൈറ്റസ്, എസ്. ലെനിൻ, ഫിറോസ് ലാൽ, തോന്നയ്ക്കൽ രാജേന്ദ്രൻ, ജി. വേണുഗോപാലൻ നായർ, മനേഷ് കൂന്തള്ളൂർ, കൂടത്തിൽ പി. ഗോപിനാഥൻ, വി.എസ്. വിജുകുമാർ, മംഗളാവിൽ അനസ് , ഗോപൻ വലിയേല തുടങ്ങിയവർ സ്വീകരണപരിപാടികൾക്ക് നേതൃത്വം നൽകി